കേരളം

കെവിന്‍ വധക്കേസ് പ്രതിക്ക്‌ മര്‍ദ്ദനം : മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെവിന്‍ വധക്കേസിലെ പ്രതി ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റാന്‍ ജയില്‍ ഡിഐജി ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജി, ഡിഎംഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. 

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനാണ് ഡിഐജി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ടിറ്റുവിന് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ എന്നും ഡിഐജി അറിയിച്ചു. ടിറ്റുവിന് ജയില്‍ മാറ്റം ആവശ്യമാണെങ്കില്‍ അതും അംഗീകരിക്കുമെന്ന് ജയില്‍വകുപ്പ് കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി