കേരളം

'12 ആകണ്ടേ ?'... വിചിത്ര പോസ്റ്റുമായി മുഖ്യമന്ത്രി; 'ടെൻഷനടിപ്പിക്കല്ലേ സിഎമ്മേ...', കമന്റ് പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വിചിത്ര പോസ്റ്റുമായി മുഖ്യമന്ത്രി എത്തിയത്. 

12 മണി സമയം സൂചിപ്പിക്കുന്ന ക്ലോക്കുമായാണ് പോസ്റ്റ്. ചിത്രത്തിന് മുകളിലായി 12 ആകണ്ടേ? 12 ആയാല്‍ നല്ലത്. 12 ആകണം. എന്നിങ്ങനെ മുഖ്യമന്ത്രി കുറിച്ചു.
 

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ സി എമ്മേ കാര്യം പറ. ബി പി ടെ മരുന്നും തീര്‍ന്നിട്ട് ഇരിക്കുവാ...

സിബിഐ വരുന്ന ക്ഷീണം കാണും, ഒരു വാക്‌സിന്‍ എടുത്താല്‍ മതി മുഖ്യ....., , ലൈഫ് മിഷനില്‍ ഹൈകോടതി വിധിയുടെ ഷോക്ക് ആണ്. മരുന്ന് കഴിക്കാതെ മാറിയാല്‍ നല്ലത്. അല്ലെങ്കില്‍ അതിനും കാശ് നമ്മള്‍ കാണണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍....

ഇതിന് പിന്നാലെ പോസ്റ്റിന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12 g/dl ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഈ അളവില്‍ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ അനീമിയ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്