കേരളം

വഴിയരികിലൂടെ നടന്നു പോയ വിദ്യാർഥിനിയുടെ നേർക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞെത്തി ; നിർത്തിയിട്ട കാറുമായി ചേർത്ത് ഇടിച്ചു ; ​ഗുരുതര പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം :  വഴിയരികിലൂടെ നടന്നു പോയ വിദ്യാർഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. വിദ്യാർത്ഥിനിയെ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പാറത്തോട് ഇടപ്പറമ്പിൽ സാബുവിന്റെ മകൾ ഷാനി സാബുവിന് (21) ആണ് ഗുരുതരമായി പരുക്കേറ്റത്. 

കുട്ടിക്കാനം മരിയൻ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയാണ് ഷാനി. ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയിൽ പാറത്തോട് ജംക്‌ഷനു സമീപം മീനച്ചിൽ ബാങ്കിനു മുന്നിലായിരുന്നു അപകടം. കോളജിൽ പോയി മടങ്ങിയ ഷാനി പാറത്തോട്ടിൽ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. 

എതിർദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുമായി ചേർത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ തെറിച്ചുപോയി മുന്നിലുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വഴിയരികിൽ കാറും ലോറിയും പാർക്ക് ചെയ്തിരുന്നതിനാൽ ഷാനി ഇവയോടു ചേർന്നു നടന്നു പോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ