കേരളം

ശബരിമലയില്‍ ഈ വര്‍ഷം എത്തിയത് 1,32,673 പേര്‍ മാത്രം; വരുമാന നഷ്ടം 500 കോടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം ദര്‍ശനത്തിനായി എത്തിയത് 1,32,673 പേരെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുവരെയുള്ള വരുമാനം 16 കോടി 30 ലക്ഷം രൂപയാണ്. മകരവിളക്ക് കാലത്ത് മാത്രം 6 കോടി 34 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്ത് മാത്രം വരുമാനം 60 കോടി ആയിരുന്നു വരുമാനം. മണ്ഡലകാലത്ത് വരുമാനം കഴിഞ്ഞ പ്രാവശ്യത്തെ 6 ശതമാനം മാത്രമാണ്  കിട്ടിയത്. ദേവസ്വം ബോര്‍ഡിന് 500 കോടിയുടെ സഞ്ചിത നഷ്ട്ടം മാര്‍ച്ച് മുതല്‍ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍.വാസു പറഞ്ഞു. 

ശബരിമലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ നിത്യചിലവിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടി. ശബരിമലയുടെ വരുമാനം കഴിഞ്ഞ വര്‍ഷവുമായി താരത്മ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വെറും ആറ് ശതമാനം മാത്രമാണ്. ഇതോടെ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങള്‍ കൂടി സാമ്പത്തിക പ്രതിസന്ധിയിലായി ഈ സാഹചര്യത്തിലാണ് ബോര്‍ഡ് സര്‍ക്കാര്‍ സഹായം തേടിയത്. നൂറ് കോടി രൂപയാണ് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ വരുമാനം 15 കോടിയാണ്. മാസപൂജക്ക് കൂടുതല്‍ ദിവസം നട തുറക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും.  നാളെ ശബരിമലയിലേക്ക് വരുന്ന 5000 പേര്‍ക്ക് മകരജ്യോതി കഴിയുന്നത് വരെ സന്നിധാനത്ത് തുടരാന്‍ അനുമതി നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു