കേരളം

അപരിചിതരുടെ വീഡിയോ കോളുകള്‍ ചാടിക്കേറി അറ്റന്‍ഡ് ചെയ്യരുത് ; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അപരിചിതരുടെ വീഡിയോ കോളുകള്‍  അറ്റന്‍ഡ് ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോമാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

ഈയിടെയായി അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍  ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട്  ബ്ലാക്ക് മെയില്‍  ചെയ്യുകയും  പണം ആവശ്യപ്പെടുന്നതായുമുള്ള  പരാതികള്‍  കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു  വരുന്നുണ്ട് . കോള്‍ ചെയ്യുന്നവര്‍  തങ്ങളുടെ നഗ്‌നത  പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും  ഇത്തരം കാളുകള്‍  ചെയ്യുന്നത്. 

കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം തന്നെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയില്‍  ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട് . 
കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും ഭീഷണി. 

ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അപരിചിതരില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍  അറ്റന്‍ഡ് ചെയ്തു ഇത്തരത്തില്‍ വഞ്ചിക്കപെടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക എന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ