കേരളം

ഫെബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഫെബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക  എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പണിമുടക്ക്.  നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എന്‍ജിനീയേഴ്‌സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 


കെഎസ്ഇബിയിലെ വിവിധ സംഘടനകള്‍ ഇന്ന് മാനേജിങ് ഡയറക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്‍പില്‍ പണിമുടക്ക് വിശദീകരണയോഗം നടത്തി. 

വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരികുന്നതിനായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിച്ച വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക, കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണത്തിന് അവസരമൊരുക്കുന്ന സ്റ്റാന്‍ഡാര്‍ഡ് ബിഡിംഗ് ഡോക്യുമെന്റ് പിന്‍വലിക്കുക, കേന്ദ്രഭരണ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി കൈക്കൊണ്ട നടപടികള്‍ നിര്‍ത്തിവെക്കുക, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, കരാര്‍  ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, വൈദ്യുതിമേഖല വിവിധ കമ്പനികളാക്കി വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളിലെ കമ്പനികളെ കേരള മാതൃകയില്‍ ഒറ്റ സ്ഥാപനമാക്കി സംയോജിപ്പിക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വൈദ്യുതി ജീവനക്കാര്‍ പണിമുടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം