കേരളം

കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശിനിയായ ശാന്തകുമാരി (40) യെയാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംപാടം സുധീറിന്റെ വീട്ടിലെ  കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയ ഇവര്‍ ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി അവസാനമായി ഇയാളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തൊട്ടടുടത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മയാണ് കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം തോന്നിക്കുന്നതായാണ് പൊലീസ് നിഗമനം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. അടങ്ങാപ്പുറത്ത് സുധീറിന്റെ വീട്ടിലും മുറ്റത്തെ കിണറ്റിലും പരിശോധന നടത്തിയ സംഘം സംഭവസഥലത്തെ വിരലടയാളങ്ങളും മറ്റ് സാമ്പിളുകളും ശേഖരിച്ചു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലപ്രയോഗം നടന്നതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത