കേരളം

മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം ഭക്ഷണവും വെള്ളവും കിട്ടാതെ, ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം ഭക്ഷണവും വെള്ളവും കിട്ടാതെ എന്ന് പ്രാഥിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങില്ല. ആന്തരികാവയങ്ങള്‍ ചുരുങ്ങിയ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പട്ടിണി മൂലമാണോ എന്ന് അറിയാന്‍ രാസപരിശോധന നടത്തും.

ഇന്നലെയാണ് കോട്ടയം മുണ്ടക്കയം അസംബനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍ മരിച്ചത്. ഭാര്യ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഭക്ഷണം നല്‍കാതെ വയോധികരായ ദമ്പതികളെ മകന്‍ പൂട്ടിയിട്ടു എന്നതാണ് പരാതി. ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.  വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാന്‍ മകന്‍ നായയെ കാവല്‍ നിര്‍ത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്