കേരളം

നിയമസഭയില്‍ ഇന്ന് അസാധാരണ ദിനം; സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയിൽ. സ്വർണക്കടത്ത് കേസിലും ഡോളർകടത്തുകേസിലും ആരോപണവിധേയനായ സ്പീക്കറിന് അധികാരസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് ആരോപിച്ചാണ് പ്രമേയം.

 എം ഉമ്മർ എംഎൽഎയാണ് പ്രമേയം  അവതരിപ്പിക്കുന്നത്. പ്രമേയം ചർച്ചക്കെടുക്കുമെന്ന സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക.  ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക. ചർച്ചയുടെ സമയം സ്പീക്കർക്ക് തീരുമാനിക്കാം.

‌സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളർ കടത്ത് കേസിൽ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാൽ ആശങ്ക ഇല്ലെന്നുമാണ് ആരോപണങ്ങളിൽ സ്പീക്കറുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി