കേരളം

കന്യാസ്ത്രീയെ അപമാനിച്ചു; പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമസഭയുടെ ശാസന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമസഭയുടെ ശാസന. ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ചതിനാണ് സഭ എംഎല്‍എയെ ശാസിച്ചത്. പിസി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി. 

പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് ശാസിക്കാന്‍ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും ഫെമിനിസ്റ്റ് ലായേഴ്‌സ് നെറ്റ്വര്‍ക്ക് ഓഫ് കേരള എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാസന. 

പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പിസി ജോര്‍ജ് ശ്രമിച്ചതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാര്‍ നല്‍കിയ തെളിവുകള്‍ പിസി ജോര്‍ജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. 
മുന്‍ പ്രസ്താവനകളില്‍ പിസി ജോര്‍ജ് ഉറച്ചു നില്‍ക്കുന്നതായി തെളിവെടുപ്പ് വേളയില്‍ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തുന്നത് നിയമസഭാ സാമാജികനു ചേര്‍ന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'