കേരളം

കെവി തോമസ് വാര്‍ത്താ സമ്മേളനം മാറ്റി;  നാളെ തിരുവനന്തപുരത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ കെവി തോമസ് പങ്കെടുക്കും. അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തും. 

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പിന്തിരയണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെവി തോമസുമായി ബന്ധപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന  കെ.വി.തോമസ് തുടര്‍ രാഷ്ട്രീയ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞത്. ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ഇന്നും  പ്രതികരിക്കാന്‍ തയാറായില്ല. അതിനിടെ കെവി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോൺ​ഗ്രസ് തുടർന്നിരുന്നു. ഇതിന് പിന്നാലെയാണ് മനം മാറ്റമെന്നാണ് റിപ്പോർട്ടുകൾ

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നിവയാണ്  വാഗ്ദാനം. നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ പോലൊരു മുതിര്‍ന്ന നേതാവ് ഇടത് മുന്നണിയുമായി അടുക്കുന്നത് എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയുണ്ടായേക്കുമെന്ന് ഒരു വിഭാ​ഗം നേതാക്കൾ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ