കേരളം

ആശങ്കപ്പെടുത്തുന്ന വാക്കുകള്‍ക്ക് വിട, ഫോണ്‍ വിളിക്കുമ്പോള്‍ ഇനി പ്രതീക്ഷയുടെ സ്വരം

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: കോവിഡിനെ ഓർമിപ്പിച്ചുള്ള ആശങ്കപ്പെടുത്തുന്ന വാക്കുകൾക്ക് വിട...കോവിഡ് വാക്സിന്റെ വരവോടെ പുതിയ സന്ദേശം അവതരിപ്പിച്ച് ബിഎസ്എൻഎൽ.

‘നമസ്കാരം, പുതുവത്സരത്തിൽ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീൻ എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോൺ വിളിക്കുമ്പോൾ ഇനി കേൾക്കുക. കോവിഡ് വാക്സീൻ സ്വീകരിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു  പുതിയ സന്ദേശം ബിഎസ്എൻഎൽ അവതരിപ്പിച്ചത്.

പുതിയ സന്ദേശത്തിലെ  ശബ്ദവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ എസ് ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കോവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ ആയിരുന്നു ശബ്ദം നൽകിയത്. എന്നാൽ, പിന്നീടു കേന്ദ്രനിർദേശ പ്രകാരം സന്ദേശം പരിഷ്കരിച്ചു മാറ്റി.

പുതിയ സന്ദേശവും കേന്ദ്ര നിർദേശം അനുസരിച്ചുള്ളതാണ്.  ബിഎസ്എൻഎൽ മൊബൈൽ വിഭാഗം ജനറൽ മാനേജർ സാജു ജോർജ്, ഡപ്യൂട്ടി ജനറൽ മാനേജർ പി.കെ.സജീവ്  എന്നിവരുടെ നേതൃത്വത്തിൽ പുതിയ സന്ദേശം മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു