കേരളം

കൊച്ചി കോര്‍പ്പറേഷനില്‍ നാടകീയ രാജി ; സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു, യുഡിഎഫിനെ പിന്തുണയ്ക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം എച്ച് എം അഷറഫ് ആണ് രാജിവെച്ചത്. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും രാജിവെച്ചിട്ടുണ്ട്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സിപിഎം വിട്ട കാര്യം അഷ്‌റഫ് പ്രഖ്യാപിച്ചത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് വ്യക്തമാക്കി. നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്ര അംഗം സനില്‍ മോന് നല്‍കാനുള്ള സിപിഎം തീരുമാനത്തിനെ അഷറഫ് എതിര്‍ത്തിരുന്നു. 

സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഷറഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം ഇത് പരിഗണിച്ചിരുന്നില്ല.  ഇതില്‍ പ്രതിഷേധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു. നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളാണുള്ളത്. രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് എല്‍ഡിഎഫിന്റെ ഭരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല