കേരളം

മരണകാരണം ഹൃദയാഘാതം; റഫീഖിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: നാട്ടുകാരുടെ മര്‍ദ്ദനത്തിന് പിന്നാലെ മരിച്ച മധ്യവയസ്‌കന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനമേറ്റതിന്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേളി സ്വദേശിയായ 48 കാരന്‍ റഫീഖ് ആണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് കഴിഞ്ഞദിവസം ഉച്ചയോടെയാണ് റഫീഖിന് മര്‍ദനമേറ്റത്. 

ആശുപത്രിയില്‍ വച്ച് സ്ത്രീയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആശുപത്രിയില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുന്നതിന്റെയും ആളുകള്‍ പിടിച്ചു തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. 

റഫീക്കിന്റെ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീഖ് ശല്യം ചെയ്‌തെന്ന് യുവതിയും പരാതി നല്‍കിയിട്ടുണ്ട്.

മര്‍ദനമേറ്റ റഫീക്കിനെ ഉച്ചക്ക് 1.45 ഓടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും