കേരളം

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും ; നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് കേരള കോണ്‍ഗ്രസ് പി ജെ ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. 

കഴിഞ്ഞ തവണ ലഭിച്ച 15 സീറ്റുകളും വേണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ ശോഷിച്ച കേരള കോണ്‍ഗ്രസിന് പരമാവധി 10 സീറ്റിനപ്പുറം നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരുവമ്പാടി അടക്കം ഏതാനും സീറ്റുകള്‍ വെച്ചുമാറുന്നതും പരിഗണനയിലുണ്ട്. 

പിറവം മാത്രം പോരെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഒരു സീറ്റ് എങ്കിലും അധികം വേണമെന്ന് അനൂപ് ജേക്കബ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സിഎംപിയും കൂടുതല്‍ സീറ്റ് ചോദിച്ചിട്ടുണ്ട്. സിഎംപിക്ക് ഒരു സീറ്റ് കൂടി നല്‍കിയേക്കുമെന്നാണ് സൂചന. 

മുസ്ലിം ലീഗുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 10 സീറ്റുകള്‍ കൂടുതല്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. പരമാവധി മൂന്ന് സീറ്റുകള്‍ കൂടുതല്‍ നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി