കേരളം

എന്തിനാണ് ഇങ്ങനെ പറയുന്നത്?; മരിച്ചുപോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിച്ചു; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകള്‍ കണക്കുകള്‍ ശ്രദ്ധിക്കുന്നില്ല. അതൊന്നും നോക്കാതെയാണ് പലപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നത്. 

തുടക്കത്തില്‍ 0.5 ആയിരുന്നു കേരളത്തിന്റെ മരണനിരക്ക്. ജൂണ്‍ - ജൂലൈയില്‍ മരണ നിരക്ക് 0.7 വരെ ആയി. മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായികുന്നു ആരോഗ്യമന്ത്രി. മെയ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങിയത്. 

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ആളുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ കേസുകള്‍ കൂടി. വിവാഹങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ എന്നിവ സമ്പര്‍ക്ക വ്യാപനം കൂട്ടി. 

ടെസ്റ്റ് മുറവിളി പണ്ടേ ഉള്ളത്. എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് മനസിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. മരണനിരക്ക് 0.4 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തിയതാണ് നേട്ടമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് താഴെയായി നിര്‍ത്താന്‍ കഴിയുന്നത് ഇപ്പോഴും നേട്ടമായി കരുതുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചിലത് പറയുകയാണ്. ആത്മവിശ്വാസത്തിടെ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി