കേരളം

പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ്; ആന്റിജൻ കിറ്റുകൾ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പ്. ​ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. 

പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 30 ശതമാനത്തിൽ അധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് ആന്റിജൻ കിറ്റുകൾ തിരികെ എടുക്കുന്നത്. കിറ്റുകൾക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ. 

പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഒന്നിലധികം സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന പൂൾഡ് പിസിആർ തുടങ്ങാനും നിർദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍