കേരളം

ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; കടുത്ത അതൃപ്തിയുമായി ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: കാസര്‍കോട്: വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ പര്യടനത്തിന് ഇന്ന് തുടക്കമാകും. യാത്രയുടെ മുഴുവന്‍ പേജ് പരസ്യം ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്നിട്ടുണ്ട്. ഇതില്‍ സംഭവിച്ച ഒരമളിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അതേസമയം വീക്ഷണത്തിലെ വിവാദപരാമര്‍ശത്തില്‍ ചെന്നിത്തല അതൃപ്തി അറിയിച്ചു. വിവാദപ്രയോഗം പാര്‍ട്ടിയിലും വലിയ ചര്‍ച്ചയാണ്.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്. ആശംസകളോടെ എന്നതിനു പകരം 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്പളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേതന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്. തുടങ്ങും മുന്നേ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചിരിപടര്‍ത്തുന്നുണ്ട്.

ആദരാഞ്ജലികളോടെ എന്നതിന് ആദരവോടെയുള്ള കൂപ്പുകൈ എന്നാണ് വാച്യാര്‍ഥമെങ്കിലും സാധാരണ ഗതിയില്‍ മരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലാണ് ഈ പ്രയോഗം നടത്താറുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി