കേരളം

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; രണ്ടുദിവസത്തിനിടെ 360 രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.  ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്.

കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. ജൂണ്‍ 21ന് പവന് 35,120 രൂപയില്‍ എത്തിയ സ്വര്‍ണവില പിന്നീട് വീണ്ടും ഉയര്‍ന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് കണ്ടത്.

ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും