കേരളം

കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ തസ്തികകള്‍ വെട്ടിക്കുറച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ തസ്തികകള്‍ വെട്ടിക്കുറച്ചു. അഞ്ച് തസ്തികകള്‍ കവരത്തിയിലെ പ്രധാന ഓഫീസിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കകം ഉദ്യോഗസ്ഥര്‍ കവരത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൊച്ചി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി

കൊച്ചി ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം അധികമാണെന്നും വെട്ടിക്കുറയ്ക്കണമെന്നും നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ കവരത്തിയിലെ ഓഫിസിലേക്കു മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

ലക്ഷദ്വീപില്‍ നിന്നു കേരളത്തിലേക്കു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെത്തുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മറ്റുമായി പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് ഇത്. ദ്വീപ് അധികൃതരുടെ ഈ നടപടി സംസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്