കേരളം

'എന്റെ മരണത്തിന് ഉത്തരവാദി ഞാനല്ല'; 11 പേജുള്ള ആത്മഹത്യാ കുറിപ്പ്;  മലയാളി പ്രൊജക്ട് ഓഫീസറുടെ മരണത്തില്‍ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മദ്രാസ് ഐഐടിയ്ക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിയും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണന്‍ നായരാണ് ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന 11 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ഇന്നലെ രാത്രി എട്ടുമണിയോടെ ഐഐടിയിലെ ഹോക്കിഗ്രൗണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയലില്‍ കണ്ടെത്തിയത്. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുവച്ച് പെട്രോള്‍ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്.

എന്താണ് ചെയ്യുന്നതെന്ന് താന്‍ അറിയുന്നില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി താനല്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഉണ്ണികൃഷ്ണന്‍ നായര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എറണാകുളം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ നായര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച