കേരളം

കേന്ദ്രമന്ത്രി വി മുരളീധരന്‍ വിദേശപര്യടനത്തിന്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വിദേശ പര്യടനത്തിന്. ഗ്വാട്ടിമാല, ജമൈക്ക, ബഹാമാസ് എന്നീ രാജ്യങ്ങളാണ് കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നത്. ഈ മാസം അഞ്ചിന് കേന്ദ്രമന്ത്രി വിദേശത്തേക്ക് പുറപ്പെടും. 

ജൂലെ അഞ്ചു മുതല്‍ 10 വരെയാണ് കേന്ദ്രമന്ത്രിയുടെ വിദേശ പര്യടനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ അടക്കമുള്ള ഉന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് മന്ത്രാലയം അറിയിച്ചു. 

അടുത്തുതന്നെ കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പു തോല്‍വിയും, സംഘടനാപ്രശ്‌നങ്ങളിലും ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത് മുരളീധരന്റെ കേന്ദ്രമന്ത്രി പദത്തിന് ഭീഷണിയായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം