കേരളം

ആര് അറിയിച്ചു ?, എന്ത് അറിയിച്ചു ? ;  ആ രേഖയൊന്ന് കാണിക്ക് ;  മാധ്യമങ്ങളോട് കയര്‍ത്ത് മന്ത്രി റോഷി അഗസ്റ്റിന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെ എം മാണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മന്ത്രി റോഷി അഗസ്റ്റിന്‍. മാണി സാറിനെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. കേരളത്തിലെ പൊതു സമൂഹത്തിന് ബോധ്യമുണ്ട്. അതിനെക്കുറിച്ചൊന്നും ആരും ഇനി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

മാണി സാര്‍ അന്തരിച്ചു. ഞങ്ങളുടെ മാനസിക വിഷമമാണത്. അദ്ദേഹത്തിന്റെ പേരില്‍ ഒരു പരാമര്‍ശത്തിന് താന്‍ തയ്യാറല്ല എന്നും മന്ത്രി പറഞ്ഞു. കെ എം മാണിക്കെതിരെ സര്‍ക്കാര്‍ നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നിങ്ങള്‍ ആ രേഖയൊന്ന് കാണിക്ക് എന്നായിരുന്നു മറുപടി.

ആര് അറിയിച്ചു ?, എന്ത് അറിയിച്ചു ?. പറ നിങ്ങള്‍ പറയൂ എന്നും റോഷി പറഞ്ഞു. അഭിപ്രായം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അപ്പം പൂര്‍ത്തിയായി, ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്നോട് ചോദിക്കുകയേ ചെയ്യേണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ