കേരളം

മറ്റു രോഗങ്ങള്‍ ഉള്ളവരെ ഉടന്‍ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കണം, ക്വാറന്റൈന്‍ ശക്തമാക്കണം; ടിപിആര്‍ കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ കോവിഡ് വ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. വടക്കന്‍ കേരളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ അവലോകന യോഗത്തിലാണ് നിര്‍ദേശം.

കേരളത്തില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ഗുരുതരമായി തുടരുന്നത്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്ന തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. വ്യാപനസാധ്യത കൂടുതലുള്ള  പ്രദേശങ്ങളില്‍ പരിശോധന കൂട്ടണം. ക്വാറന്റൈന്‍ സംവിധാനം ശക്തമാക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി പരിശോധനകള്‍ കൂട്ടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം പരിശോധനകള്‍ക്ക് ടാര്‍ജെറ്റ് നിശ്ചയിച്ചിരുന്നു. ഇത് ലക്ഷ്യം കണ്ടുവെങ്കിലും പരിശോധനകള്‍ ഇനിയും കൂട്ടാനാണ് തീരുമാനം. ഇതിന് പുറമേ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റണം. മറ്റു രോഗങ്ങള്‍ ഉള്ളവരെ ചികിത്സാ കേന്ദ്രത്തിലേക്ക് ഉടന്‍ മാറ്റണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി