കേരളം

സാമൂഹ്യ സുരക്ഷാമിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനാണു  സാമൂഹ്യ സുരക്ഷാമിഷനിൽ ഇപ്പോൾ താത്‌കാലിക ചുമതല നൽകിയിരിക്കുന്നത്. 

കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് ആരോഗ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡോ. അഷീൽ സാമൂഹ്യ സുരക്ഷാ മിഷനിൽ എത്തുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് പല വിഷയങ്ങളിലും അഷീൽ പ്രതികരിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ ഒട്ടേറെ ബോധവത്കരണ വീഡിയോകൾ ചെയ്ത് കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളുമടക്കം പലകാര്യങ്ങളും ജനങ്ങൾക്ക് വിശദീകരിച്ച് നൽകിയിരുന്നു. എക്സിക്യുട്ടീവ് ഡയറക്ടറായി അഞ്ചുവർഷം പൂർത്തിയായതോടെ മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക് തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് റിപ്പോർട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും