കേരളം

കാതോലിക ബാവയുടെ ആരോഗ്യനിലയില്‍ പുരോഗതി; സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് സഭ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. 

കാതോലിക്കാ ബാവയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭാ സിനഡ് ചര്‍ച്ചചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില ആശാവഹമാണെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും സഭ പ്രസ്താവനയില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാണെന്നും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. 

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഓക്സിജന്റെ അളവ് താഴ്ന്നതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം