കേരളം

സെക്രട്ടേറിയറ്റ് റവന്യൂവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; മരംമുറി വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥയെയും മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അം​ഗീകരിച്ച് മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്. 

കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജെ ബെൻസിയെ കാർഷിക കടാശ്വാസ കമ്മീഷനിലേക്ക് മാറ്റി. മരംമുറി ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി.  മൂന്നു വർഷം വകുപ്പിൽ പൂർത്തിയാക്കിയവരെയാണ് സഥലം മാറ്റിയതെന്ന് സർക്കാർ അറിയിച്ചു.  

അതേസമയം അനധികൃത മരം മുറിയിൽ ക‍ർഷകർക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടപടി തുടങ്ങി. ഏതൊക്കെ പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. 2020 ഒക്ടോബർ 24ലെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മരം മുറിച്ച എല്ലാവർക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്‍റെ ഉത്തരവ്. 

ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് മൂന്നാർ ഡിഎഫ്ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചർമാർക്ക് നിർദ്ദേശം നൽകി. സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിച്ച് കടത്തിയതിൽ കേസെടുക്കാനാണ് നിർദ്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം