കേരളം

ചികിത്സയ്ക്കായി ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്രൗഡ് ഫണ്ടിങ്ങിനായി അഭ്യര്‍ത്ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു.

അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടണം. ആര്‍ക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

ക്രൗഡ് ഫണ്ടിങ്ങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി