കേരളം

മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ ബാലന്‍ മാസ്റ്റര്‍ 30 വര്‍ഷത്തിലേറെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ആറു വര്‍ഷമായി മില്‍മയുടെ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാനാണ്. 

കാര്‍ഷിക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലന്‍, മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ മെമ്പര്‍ എന്നീ ചുമതലകളും നിര്‍വഹിച്ചുവഹികയായിരുന്നു. തൃശൂര്‍ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.

റിട്ടയേര്‍ഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥ വാസന്തി ദേവി ആണ് ഭാര്യ. മക്കള്‍: രഞ്ജിത്ത് ബാലന്‍ (ഐ ടി വ്യവസായി, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ ( ദുബായ് ) മഞ്ജു രഞ്ജിത്ത് ( സിസ്റ്റം അനലിസ്റ്റ്,  യൂ എസ് ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക് )  കൊച്ചുമക്കള്‍: ലക്ഷ്മി, ഗോകുല്‍, നിവേദ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി