കേരളം

വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ, കാലിക്കറ്റ് സർവകലാശാല അധ്യാപകന് സസ്പെൻഷൻ; കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാ​ഗം അധ്യാപകൻ ഹാരിസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ സർവകലാശാല റജിസ്ട്രാർ പൊലീസിൽ പരാതി നൽകി. 

സന്ദേശങ്ങൾ അയച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിദ്യാർഥിനി പരാതി നൽകിയത്. വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതി ഇന്റേണൽ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാർഥികൾ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. 

ഐപിസി 354, 354 ഡി വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനിൽനിന്നുണ്ടെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ