കേരളം

ബി ടെക് പരീക്ഷ മാറ്റില്ല ; ഓഫ്‌ലൈന്‍ ആയിത്തന്നെ നടത്തുമെന്ന് സര്‍വകലാശാല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല. പരീക്ഷകള്‍ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നും സര്‍വകലാശാല വിലയിരുത്തി. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ സൂചിപ്പിച്ചു. 

ബിടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എഐസിടിഇ നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എഐസിടിഇ നിര്‍ദേശിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എഐസിടിഇ നിര്‍ദേശിച്ചത്. 

കൊടിക്കുന്നില്‍ എംപി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ എഐസിടിഇ സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു