കേരളം

സാബുവിന്റെ ശ്രമം നാടിന് എതിരായ പ്രചാരണങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാന്‍; പി രാജീവ്

സമകാലിക മലയാളം ഡെസ്ക്



കൊച്ചി: നാടിനെതിരായ പ്രചാരണങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാനാണ് കിറ്റെക്‌സ് എം ഡി സാബു ജേക്കബിന്റെ ശ്രമമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന സംവാദം തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അത് നാടിന് നല്ലതല്ല. വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗം വ്യക്തമാണ്. അത് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ഗാത്മക വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാല്‍, നാടിനെ തകര്‍ക്കുന്ന വിമര്‍ശനങ്ങളെ തള്ളികളയും. ഓരോരുത്തര്‍ അവരുടെ നിലവാരമനുസരിച്ചാണ് പ്രതികരിക്കുന്നത്. നാടിന്റെ പ്രതിനിധികള്‍ക്ക് ഇരിക്കുന്ന കസേരക്കും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിനും അനുസരിച്ചേ പ്രതികരിക്കാനാകൂവെന്നും രാജീവ് വ്യക്തമാക്കി.

നേരത്തെ, വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് സാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബു പറഞ്ഞു.

നിരവധിയാളുകള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ട്. കേരളം മാറേണ്ടതുണ്ട്. കേരളമാണ് തങ്ങളെ വളര്‍ത്തിയത്. പക്ഷേ അതുപറയുമ്പോഴും 53വര്‍ഷമായി കേരളത്തില്‍ വ്യവസായം നടത്താന്‍ തങ്ങള്‍ എടുത്ത പ്രയത്നം മറ്റു സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ ഇതിലും വലിയ ലാഭമുണ്ടായേനെ എന്നും സാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം