കേരളം

ശബരിമല: കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കര്‍ക്കിടക മാസപൂജയ്ക്ക് ശബരിമല നടതുറക്കുമ്പോള്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജൂലായ് 15ന് നട തുറന്ന് 21ന് അടക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്.

തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് പ്രത്യേക സര്‍വീസ് നടത്തുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകള്‍ക്കായി ആവശ്യമായ ജീവനക്കാരെ കെഎസ്ആര്‍ടിസി വിന്യസിച്ചതായും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലക്കല്‍  പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. 

ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്ന് പ്രത്യേക സര്‍വീസ് നടത്തും. കോട്ടയം എരുമേലി എന്നീ ഡിപ്പോകളില്‍ നിന്ന് ആവശ്യമെങ്കില്‍ പമ്പയിലേക്ക് സര്‍വീസുകള്‍ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു