കേരളം

തിരുവനന്തപുരത്ത് പൊലീസിന് നേര്‍ക്ക് കഞ്ചാവ് മാഫിയയുടെ ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു, പൊലീസുകാരന് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിന് നേര്‍ക്ക് ആക്രമണം. കഞ്ചാവ് മാഫിയയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്രോള്‍ ബോംബ് എറിഞ്ഞ അക്രമികള്‍, പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്തു.

ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് ഗുരുതരമായി പരിക്കേറ്റു. ഇന്നുപുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. 

നെല്ലിക്കല്‍ കോളനി ഭാഗത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് പുലര്‍ച്ചെ പെട്രോളിങ് നടത്തിയത്. സമീപത്തെ വീടുകള്‍ക്ക് നേരെയും കഞ്ചാവ് മാഫിയ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിലേക്ക് ഓടി മറഞ്ഞതായും പൊലീസ് പറഞ്ഞു. 

പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി