കേരളം

കനത്ത മഴയില്‍ കൊച്ചിയില്‍ ഇരുനില വീട് ചെരിഞ്ഞു ; തൊട്ടടുത്ത വീടിന് മുകളിലേക്ക് ; അമ്മയെയും മകളെയും രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കനത്ത മഴയില്‍ കൊച്ചി കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. തൊട്ടടുത്ത വീടിനു മുകളിലേക്ക് വീട് ചെരിഞ്ഞിരിക്കുകയാണ്. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂര്‍ണമായും ചെരിഞ്ഞത്.

മെറ്റൽ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് കണ്ടത്. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഇവരെ ഉടൻ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.

ഗൃഹനാഥൻ രാവിലെ തന്നെ പുറത്തു പോയിരുന്നു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി. അകത്തുണ്ടായിരുന്ന സാധനങ്ങൾ എടുത്തു നീക്കിയിട്ടുണ്ട്. ചരിഞ്ഞ വീടിന് തൊട്ടടുത്തുള്ള വീട്ടുകാരെയും മാറ്റിയിട്ടുണ്ട്. ചരിഞ്ഞ വീടിന് തൊട്ടടുത്ത വീടുകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം