കേരളം

സമ്പൂർണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭയായി തിരുവനന്തപുരം; പ്രഖ്യാപനം ജൂലൈ 31ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂലൈ 31ന് തിരുവനന്തപുരത്തെ സമ്പൂർണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭയായി പ്രഖ്യാപിക്കാൻ തീരുമാനം. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമിതി രൂപീകരിക്കാത്ത സ്കൂളുകൾ അടിയന്തരമായി സമിതി രൂപീകരിച്ച് പട്ടിക തയ്യാറാക്കണം. ഈ പട്ടിക പ്രകാരം ഇതുവരെ ഓൺലൈൻ പഠനോപകരണങ്ങൾ ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി ഉപകരണം ലഭ്യമാക്കണം. 

സ്കൂൾതല സമിതിക്ക്  ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, സഹകരണ സ്ഥാപനങ്ങൾ/ സർക്കാർ ധനസഹായം, പൂർവ്വവിദ്യാർത്ഥികൾ, വിദ്യാഭ്യാസ തത്പരർ തുടങ്ങിയ നാട്ടിലുള്ള  വിപുലമായ സാധ്യതകൾ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താൻ കഴിയണം. 

കക്ഷി- രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലർമാർ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നതിനെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ