കേരളം

മലപ്പുറത്ത് മാത്രം 2000ത്തിലധികം കോവിഡ് രോ​ഗികൾ, നാല് ജില്ലകളിൽ 1000ത്തിന് മുകളിൽ; കണക്കുകൾ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ മലപ്പുറം ജില്ലയിൽ. 2271 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത്. നാല് ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ആയിരത്തിലധികം പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 1666, എറണാകുളം 1555, തൃശൂർ 1486, കൊല്ലം 1026 എന്നിവിടങ്ങളിലാണ് ആയിരത്തിലേറെ രോ​ഗികൾ. തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂർ 797, ആലപ്പുഴ 786, കോട്ടയം 670, കാസർഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കൂട്ട പരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേർ രോഗമുക്തി നേടി. ‌ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,20,052 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,176 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി