കേരളം

പാവപ്പെട്ട രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ലോട്ടറിയെടുക്കല്‍ ശീലമാക്കി ; അന്നമ്മയെത്തേടി 'ഒരു കോടി' ഭാഗ്യം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് കരുതി ലോട്ടറി എടുക്കുന്നത് ശീലമാക്കിയ അന്നമ്മയെത്തേടി ഭാഗ്യദേവതയെത്തി. ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് അന്നമ്മയ്ക്ക് ലഭിച്ചത്. പാലാ കുരിശുപള്ളിക്കവലയിലെ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയാണ് അന്നമ്മ. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മുരിക്കുംപുഴയില്‍നിന്നാണ് ലോട്ടറി വാങ്ങിയത്. പന്ത്രണ്ടാംമൈല്‍ മഠത്തിപ്പറമ്പില്‍ ഷൈജുവിന്റെ ഭാര്യയാണ് അന്നമ്മ. കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നല്‍കാമെന്ന ഉദ്ദേശത്തോടെയാണ് അന്ന് ലോട്ടറി എടുത്തത്. 

പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോള്‍ അത് എടുത്തുതുടങ്ങി. ഭര്‍ത്താവ് ഷൈജു ഹോട്ടല്‍ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കോവിഡ് വ്യാപിച്ചതോടെ തൊഴില്‍ മുടങ്ങിയിരിക്കുകയാണ്. സമ്മാനാര്‍ഹമായ ടിക്കറ് എസ്ബിഐ പാലാ ടൗണ്‍ ശാഖയില്‍ ഏല്‍പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ