കേരളം

കര്‍ക്കടക വാവിന് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല. സാമൂഹിക അകലം പാലിച്ച് ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തന്ത്രിമാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ബലിതര്‍പ്പണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചടങ്ങിന്റെ ഭാഗമായി ആളുകള്‍ കൂട്ടത്തോടെ സ്‌നാന ഘട്ടങ്ങളില്‍ ഇറങ്ങുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ബലിതര്‍പ്പണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അടുത്തമാസം എട്ടിനാണ് കര്‍ക്കടകവാവ്‌. കഴിഞ്ഞ തവണ കര്‍ക്കടകവാവിനും ശിവരാത്രിക്കും ബലിതര്‍പ്പണം ഒഴിവാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍