കേരളം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് വ്യാപനം; 81പേര്‍ക്ക് രോഗം, 44പേര്‍ കിടപ്പ് രോഗികള്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ 44 കിടപ്പ് രോഗികള്‍ക്ക് കോവിഡ്. 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആഭ്യന്തര പരിശോധന റിപ്പോര്‍ട്ട് സൂപ്രണ്ടിന് കൈമാറി. ഗുരുതര സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 

നേരത്തെ, മെഡിക്കല്‍ കോളജിലെ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ബാച്ചുകള്‍ക്ക് അവധി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് ക്ലിനിക്കില്‍ ഡ്യട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് വളപ്പിലെ കോഫി ഫൗസ് ജീവനക്കാരായ പതിമൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി