കേരളം

ലീവ് സറണ്ടര്‍ മരവിപ്പിച്ചത് ആറുമാസത്തേക്ക് കൂടി നീട്ടി; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് ആറുമാസത്തേക്ക് കൂടി നീട്ടി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് ധനവകുപ്പ് വിശദീകരണം. സര്‍വകലാശാല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്വയം ഭരണസ്ഥാപനങ്ങള്‍, ക്ഷേമബോര്‍ഡുകള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പാര്‍ട്ട് ടൈം തൊഴിലാളികളെയും ഒഴിവാക്കിയിട്ടുണ്ട്.  

കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരുവര്‍ഷമായി നീട്ടിവച്ചിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വീണ്ടും നീട്ടുകയായിരുന്നു. 

ഒരു വര്‍ഷമുള്ള അവധിയില്‍ ഉപയോഗിക്കാത്ത 30 അവധികളാണ് സറണ്ടര്‍ ചെയ്യാന്‍ കഴിയുക. മാര്‍ച്ച് 31നു മുന്‍പ് സറണ്ടര്‍ ചെയ്തു തുക കൈപ്പറ്റിയിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പിഎഫില്‍ ലയിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു