കേരളം

കൈകളില്ല, കാലിലൂടെ വാക്സിൻ സ്വീകരിച്ച് പ്രണവ്; കേരളത്തിൽ ആ​ദ്യം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ഇരു കൈകളുമില്ലെങ്കിൽ ശക്തമായ ചുവടുകളുമായി മുന്നോട്ടുപോകുന്ന പ്രണവ് മലയാളികൾക്ക് പരിചിതനാണ്. ഇപ്പോൾ കോവിഡ് വാക്സിനെടുത്ത് പുതിയ മാതൃക തീർത്തിരിക്കുകയാണ് ഈ 22 കാരൻ. കൈകളില്ലാത്തതിനാൽ കാലുകളിലൂടെയാണ് പ്രണവ് വാക്സിൻ സ്വീകരിച്ചത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വാക്സിനേഷൻ നടക്കുന്നത്. 

പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിൾ ചവിട്ടിയാണ് ആലത്തൂർ പഴയ പൊലീസ് സ്റ്റേഷനിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛൻ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. എന്നാൽ ഇരു കൈകളുമില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പിൽനിന്നു നിർദേശം എത്തിയതോടെ കാൽ വഴി വാക്സീൻ സ്വീകരിച്ചു. 

കോവിഷീൽഡ് വാക്സീന്റെ ആദ്യ ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്സിനേഷൻ മടിക്കുന്നവർക്കുള്ള സന്ദേശം കൂടിയാണു കാൽവഴിയുള്ള തന്റെ വാക്സിനേഷനെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിൽ തളരാത്ത പ്രണവ് എന്നും മലയാളികളെ അമ്പരപ്പിക്കാറുണ്ട്. ചിത്രകാരൻ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താൻ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി