കേരളം

തല ഭിത്തിയില്‍ ഇടിപ്പിച്ചു, നെഞ്ചില്‍ ആഞ്ഞുചവിട്ടി; യുവതിയുടെ മരണം കൊലപാതകം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതി കുടുങ്ങി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പേരാവൂരില്‍ ഝാര്‍ഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. പ്രതി ജോഗീന്ദര്‍ ഉറാവയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഈ മാസം പതിനാറിനാണ് യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഇരുവരും ക്വര്‍ട്ടേഴ്‌സില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അടുത്തിടെ ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അസുഖം ഭേദമായി വീട്ടില്‍ എത്തിയ യുവതിയെ തളര്‍ന്നുവീണ നിലയില്‍ കണ്ടെത്തി എന്ന് പറഞ്ഞ് ജോഗീന്ദര്‍ ഉറാവയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടക്കത്തില്‍ തലച്ചോറിന് ഉണ്ടായ രോഗബാധയാകാം മരണത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഡെങ്കിപ്പനിയെ തുടര്‍ന്ന് തലച്ചോറിന് രോഗം ബാധിച്ചതാകാമെന്നായിരുന്നു പൊലീസ് കണക്കുകൂട്ടിയിരുന്നത്.  ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് വിശദമായ അന്വേഷണത്തിലേക്ക്് നയിച്ചത്.

തലയ്‌ക്കേറ്റ പരിക്കാണ് മരണം കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ജോഗീന്ദര്‍ ഉറാവയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും നെഞ്ചില്‍ ചവിട്ടിയതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍