കേരളം

മാഹിയില്‍ നിന്നും മദ്യക്കടത്ത്; തൃശൂരില്‍ യുവാവ് അറസ്റ്റില്‍; പിടിച്ചെടുത്തത് 180 കുപ്പികള്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  മാഹിയില്‍ നിന്നും തൃശൂരിലേക്ക് കടത്തിയ 180 കുപ്പി വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാഹി സ്വദേശി രാജേഷിനെ അറസ്റ്റുചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച നിലയിലാണ് 135 ലിറ്റര്‍ വരുന്ന 180 കുപ്പി മദ്യം കണ്ടെത്തിയത്. കടവല്ലൂരില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍, തലോര്‍ ഭാഗങ്ങളില്‍ മാഹിയില്‍ നിന്നും മദ്യം കാറില്‍ എത്തിച്ചുകൊടുക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍.  കോലഴി റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജുദാസ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഷിബു.കെ എസ്,  സതീഷ് ഒ എസ്, മോഹനന്‍ ടിജി, ലോനപ്പന്‍ കെ.ജെ, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീരന്‍, ഗോപകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജോമോന്‍, രഞ്ജിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഓണവിപണി ലക്ഷ്യം വെച്ച് മദ്യം സ്റ്റോക്ക് ചെയ്യുന്നതിനായി കാറുകളില്‍ അന്യസംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ