കേരളം

തോപ്പുംപടി പാലത്തിനു സമീപം ഡ്രോണ്‍ പറത്തി; യുവാവിനെ നാവിക സേന പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഴയ തോപ്പുംപടി പാലത്തിനു സമീപം അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ യുവാവിനെ നാവിക സേന പിടികൂടി. വടുതല സ്വദേശിയായ ഇരുപത്തിയാറുകാരനാണ് പിടിലായത്. ഇയാളെ തോപ്പുംപടി പൊലീസിനു കൈമാറി.

വിമാനത്താവളങ്ങള്‍ക്കോ സേനാ കേന്ദ്രങ്ങള്‍ക്കോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് ചട്ടം. ഇതു ലംഘിച്ചതിനാണ് യുവാവിനെ പിടികൂടിയത്. ഡ്രോണ്‍ പിടിച്ചെടുത്ത നേവി ഇതും പൊലീസിനു കൈമാറിയിട്ടുണ്ട്.

ട്രാവല്‍ ബ്ലോഗിനു വേണ്ടിയാണ് ഡ്രോണ്‍ പറത്തിയത് എന്നാണ് യുവാവ് പറയുന്നത്. ഒഎല്‍എക്‌സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി