കേരളം

കോവിഡ് കൂടുതലുള്ള ക്ലസ്റ്ററുകൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ; ഉത്തരവിറക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രോ​ഗവ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ജില്ലാ കലക്ടർമാർ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. പരിശോധന, സമ്പർക്കപ്പട്ടിക തയാറാക്കൽ, ക്വാറന്റീൻ എന്നിവ ഫലപ്രദമാക്കാൻ ഉത്തരവിൽ പറയുന്നു. 

കോവിഡ് നിയന്ത്രണത്തിന് കലക്ടർമാർക്ക് കൂടുതൽ അധികാരം നൽകി പ്രാദേശിക നിയന്ത്രണം കടുപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ദീർഘനാൾ അടച്ചിടുന്നത് സാധാരണക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നതിനാൽ ബദൽ ശാസ്ത്രീയ മാർഗങ്ങൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം ഇന്നും തുടരും; കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍