കേരളം

കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം; കേന്ദ്ര സംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനത്ത് എത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലത്തും ആലപ്പുഴയിലും സന്ദർശനം നടത്തും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ എസ് കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദർശനം നടത്തുന്നത്. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പിഴവുകൾ, വാക്സിനേഷന്റെ വേഗം, സമ്പർക്കവ്യാപനം എന്നിവയെല്ലാം സംഘം വിലയിരുത്തും. സംഘാംഗങ്ങൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദർശനം നടത്തുക. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സംഘം എത്തും. 

തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്താകെ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്തത് 44,230 കോവിഡ് കേസുകൾ. ഇതിൽ 20,772 കേസും കേരളത്തിലാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.44% ആണെങ്കിൽ കേരളത്തിൽ 13.61%. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍