കേരളം

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം; പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ഒരപ പൊലീസുകാരന് സാരമായി പരിക്കേറ്റു. സിപിഒ അജീഷിനാണ് തലയ്ക്ക് പരിക്കേറ്റു. പ്രതി സുലൈമാനെ അറസ്റ്റു ചെയ്തു. ഇടുക്കി മറയൂര്‍ കോവിക്കടവ് സ്വദേശിയാണ് സുലൈമാന്‍.

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. മാസ്‌ക് ധരിക്കാത്തതിനെ പറ്റി ചോദിച്ചപ്പോള്‍ സുലൈമാന്‍ പൊലീസുകാരോടു തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് അടുത്തെത്തി കാര്യം തിരക്കിയ സിഐ രതീഷിനെ സുലൈമാന്‍ കല്ലെടുത്ത് തലയ്ക്കടിച്ചു.

ഇതു തടയാനെത്തിയ സിപിഒ അജീഷിനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നു പൊലീസ് പറഞ്ഞു. അജീഷിന്റെ നില ഗുരുതരമാണ്. പ്രതിയെ മറ്റുള്ള പൊലീസുകാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പൊലീസുകാരെയും പ്രാഥമിക ചികിത്സയ്ക്കായി മറയൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ