കേരളം

സ്വന്തം വീട്ടിലെ ജോലി ചെയ്യുന്നതിന് ശമ്പളം; യുഎഇയിൽ മലയാളി വീട്ടമ്മ ഇഷ്ടവാഹനം സ്വന്തമാക്കിയത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ഷാർജ: വീട്ടമ്മമാരായ പങ്കാളികൾക്ക് ശമ്പളം നൽകുന്ന 'സ്പൗസ് സാലറി' പദ്ധതിയിലൂടെ ലഭിച്ച പണം കൊണ്ട് സ്വപ്‌ന വാഹനം സ്വന്തമാക്കി മലയാളി വനിത. മലയാളിയായ ഫിജി സുധീർ ആണ് തനിക്ക് ലഭിച്ച ശമ്പളം സ്വന്തമായി കാർ വാങ്ങിയത്. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ പുതിയ തീരുമാനമാണ് സ്പൗസ് സാലറി എന്ന ആശയത്തിലേക്കെത്തിയത്.  

സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികൾക്ക് ശമ്പളം നൽകുന്ന പദ്ധതിയാണ് സ്പൗസ് സാലറി. ഭർത്താക്കൻമാരുടെ ശമ്പളത്തെ ബാധിക്കാതെ പ്രത്യേക ഫണ്ട് വഴിയാണ് വീട്ടമ്മമാരായ പങ്കാളികൾക്ക് ശമ്പളം നൽകുന്നത്. ഏരീസ് ഗ്രൂപ്പ് സിഇഒ സോഹൻ റോയ് ഫെബ്രുവരിയിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഏരീസ് ഗ്രൂപ്പിന്റെ ഇൻസ്‌പെക്ഷൻ വിഭാഗം മേധാവി സുധീർ ബാദറിന്റെ ഭാര്യയാണ് ഫിജി. 

എമിറേറ്റ്‌സിൽ ജോലി ചെയ്തിരുന്ന ഫിജി മക്കളുണ്ടായതിന് പിന്നാലെയാണ് ജോലി ഉപേക്ഷിച്ചത്. സ്വന്തമായി സമ്പാദിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും മക്കളെ സ്‌കൂളിൽ വിടാനും തിരികെ വിളിക്കാനുമൊക്കെ ഇപ്പോൾ സ്വന്തം കാറാണ് ഉപയോ​ഗിക്കുന്നതെന്നും ഫിജി പറ‍ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്