കേരളം

മാധ്യമപ്രവര്‍ത്തകന്‍ എം ജെ ശ്രീജിത്ത് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എം ജെ ശ്രീജിത്ത് (36) അന്തരിച്ചു. രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ വെള്ളനാട്ടുള്ള സഹോദരിയുടെ വസതിയിലായിരുന്നു അന്ത്യം.  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഒരു വ്യാഴവട്ടത്തിലേറെ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തിയ ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പൊലീസ് സ്റ്റോറികളും ശ്രദ്ധ നേടിയിരുന്നു.

മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!